തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ചുകൊന്നു, പ്രതി കസ്റ്റഡിയിൽ

Saturday 21 June 2025 7:48 PM IST

തിരുവനന്തപുരം: യുവതിയെ സഹോദരൻ അടിച്ചുകൊന്നു. തിരുവനന്തപുരം മണ്ണന്തല മുക്കോലക്കലാണ് ദാരുണ സംഭവം നടന്നത്. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ ഷംസാദ് രാത്രി ഏഴ് മണിയോടെയ സഹോദരിയെ മർദിക്കുകയായിരുന്നു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന വെെശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.