ആദിവാസി ക്ഷേമസമിതി പ്രതിഭാസംഗമം
Saturday 21 June 2025 9:01 PM IST
കാഞ്ഞങ്ങാട്: ആദിവാസി ക്ഷേമ സമിതി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാസംഗമം കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. സി പി.എം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ മുഖ്യാതിഥിയായി. എ.കെ.എസ് ജില്ലാ പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി പി.എം ഏരിയ സെക്രട്ടറി കെ. രാജ്‌മോഹൻ, ലക്ഷ്മി നീലേശ്വരം, ഇ.ബാബു, കെ.വി.പ്രമോദ്, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അശോകൻ കുന്നുച്ചി സ്വാഗതവും രാജൻ അത്തിക്കോത്ത് നന്ദിയും പറഞ്ഞു.ജില്ലയിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ പങ്കെടുപ്പിച്ചുള്ള പ്രതിഭാസംഗമത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളെയും ആദരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.