കണ്ണൂരിൽ നാളെ ഒളിമ്പിക് റൺ

Saturday 21 June 2025 9:03 PM IST

കണ്ണൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കണ്ണൂർ ഡിസ്ട്രിക്ട് ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒളിമ്പിംഗ് റൺ നാളെ രാവിലെ 8.30ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കണ്ണൂർ നഗരം ചുറ്റി മുനിസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിക്കും.കെ.പി.മോഹനൻ എം എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രത്നകുമാരി എന്നിവർ ഫ്ളാഗ് ഓഫ് നിർവ്വഹിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 750 പേർക്ക് ഒളിമ്പിക് ലോഗോ പതിപ്പിച്ച ടീ ഷർട്ട് നൽകും.കാനന്നൂർ സൈക്ലിംഗ് ക്ലബ്ബിന്റെ നേത്യത്വത്തിൽ ഇന്ന് രാവിലെ 6.45 കാൾടെക്‌സ് ജംഗ്ഷനിൽ നിന്നും 5 കിലോമീറ്റർ സൈക്കിൾ റൈഡ് നടത്തും . റൈഡിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 50 പേർക്ക് സൗജന്യമായി ടീ ഷർട്ടും നൽകും. വാർത്താസമ്മേളനത്തിൽ ഒളിംപിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.പി.കെ .ജഗനാഥൻ, സെക്രട്ടറി ബാബു പന്നേരി , ട്രഷറർ ശബിൻ കുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പവിത്രൻ എന്നിവർ പങ്കെടുത്തു.