ചന്ദനക്കാംപാറയിൽ സ്‌പോർട്സ് ഹോസ്റ്റൽ

Saturday 21 June 2025 9:08 PM IST

പയ്യാവൂർ: ചന്ദനക്കാംപാറ ഹൈസ്‌കൂൾ ബാസ്‌കറ്റ് ബോൾ പരിശീലന കേന്ദ്രത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി സ്‌പോർട്സ് ഹോസ്റ്റൽ അനുവദിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ. എഴ് എട്ട്, ഒമ്പത് ക്ലാസുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിനായുള്ള സെലക്ഷൻ അടുത്തയാഴ്ച കണ്ണൂർ സ്‌പോർസ് സ്‌കൂളിൽ നടക്കും. നൂറു കണക്കിന് ദേശീയ, അന്തർദേശീയ ബാസ്‌കറ്റ് ബോൾ താരങ്ങൾ ചന്ദനക്കാംപാറയിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. ഇരുനൂറിൽപരം താരങ്ങളാണ് ഇതുവരെ കേന്ദ്ര, സംസ്ഥാന സർക്കാർ തലങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ ജോലി നേടിയത്. ചെറുപുഷ്പം സ്‌പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിലുള്ള അഖില കേരള പുരുഷ, വനിത ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റുകൾ സംസ്ഥാനത്ത് തന്നെ ഏറെ പ്രശസ്തമാണ്.