പങ്കാളിത്തമികവിലും ആസൂത്രണത്തിലും ഹിറ്റായി മെഗാ തൊഴിൽമേള

Saturday 21 June 2025 9:33 PM IST

കണ്ണൂർ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മെഗാ തൊഴിൽമേള സംഘാടനത്തിലും പങ്കാളാത്തത്തിലും മികവു കാട്ടി. എണ്ണായിരത്തിലധികം ഉദ്യോഗാർത്ഥികളാണ് മേളയിൽ പങ്കെടുത്തത്. കണ്ണൂർ ഗവ. സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നുമായി 150 ഓളം സ്ഥാപനങ്ങളാണ് 35000 ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തിയത്. തൊഴിൽ മേളയിലേക്ക് എത്തിയവർക്കായി വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരുന്നത്.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ മേള ഉദ്ഘാടനം ചെയ്തു. എം.വി.ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.വിജ്ഞാനകേരളം അഡ്വൈസർ ഡോ.ടി.എം.തോമസ് ഐസക് ആമുഖപ്രഭാഷണം നടത്തി.എം.എൽ.എ മാരായ ടി.ഐ.മധുസൂദനൻ, കെ.വി.സുമേഷ്, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മുൻ എം.പി കെ.കെ.രാഗേഷ്, കെ.ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണൻ, കെ.ഡിസ്‌ക് കൺസൾട്ടന്റ് കോർഡിനേറ്റർ ഡോ. പി.സരിൻ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ.എം.സുർജിത്, തൊഴിൽ മേള ജനറൽ കൺവീനർ ടി.കെ.ഗോവിന്ദൻ, എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.സി ശ്രീകുമാർ എന്നിവർ സംസാരിച്ചു.

700 വനിതകൾക്ക് ജോബ് ഓഫർ ലെറ്റർ നൽകി മരിയൻ അപ്പാരൽ

വിജ്ഞാന കേരളം തൊഴിൽമേളയൽ മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ എ സജിൻ 700 സ്ത്രീകൾക്കുള്ള ജോബ് ഓഫർ ലെറ്റർ ധനമന്ത്രിക്ക് കൈമാറി. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ കമ്പനിയിൽ 1300 സ്ത്രീകൾ നിലവിൽ ജോലി ചെയ്യുന്നുണ്ട്. തിരുവനന്തപുരം ഒറൈസസ് ഇന്ത്യ കമ്പനി മേധാവി വിജേഷ് വേണുഗോപാൽ 25 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഓർഡർ ധനമന്ത്രിക്ക് കൈമാറി.

തൊഴിൽമേഖലയിൽ പൊളിച്ചെഴുത്ത് ലക്ഷ്യം ധനമന്ത്രി

കേരളത്തിൽ നിന്നുള്ള മനുഷ്യവിഭവ ശേഷി വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്ന രീതിക്ക് മാറ്റം വരുത്തുന്നതിനായി തൊഴിൽ മേഖലയിലും തൊഴിൽ സംസ്‌കാരത്തിലും ഒരു പൊളിച്ചെഴുത്താണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള മനുഷ്യശേഷി വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്ന രീതിക്ക് മാറ്റം വരുത്തുന്നതിനായി ഏറ്റവും മികച്ച സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ജനകീയ പ്രവർത്തനമാണ് വിജ്ഞാന കേരളം നടത്തുന്നത്. തൊഴിൽ മേളകൾ പോലെയുള്ള പദ്ധതികളിലൂടെ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ദാതാക്കൾക്കും ഒന്നിച്ചു വരാനുള്ള പ്രതലം സൃഷ്ടിക്കുകയാണ് വിജ്ഞാന കേരളമെന്നും മന്ത്രി പറഞ്ഞു.