സി.പി.എം യുദ്ധവിരുദ്ധ റാലി

Sunday 22 June 2025 12:44 AM IST

മാന്നാർ:യുദ്ധഭീകരതയ്ക്കെതിരെ സമാധാന സന്ദേശമുണർത്തി സി.പി.എം മാന്നാർ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ റാലിയും യോഗവും സി.പി.എം ഏരിയാ കമ്മിറ്റിയംഗം ആർ.സഞ്ജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ബി.കെ പ്രസാദ്, കെ.പ്രശാന്ത്, ലോക്കൽ സെക്രട്ടറിമാരായ ഷാജി മാനംപടവിൽ, ടി.എസ് ശ്രീകുമാർ, എൽ.സി അംഗം ടി.ജി മനോജ് എന്നിവർ സംസാരിച്ചു. സി.പി.എം ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റികൾ ചേർന്ന് നടത്തിയ റാലി കോട്ടമുറി ജങ്ഷനിൽ നിന്നാരംഭിച്ചു. ഏരിയാ കമ്മിറ്റി അംഗം ആർ.സഞ്ജീവൻ ഉദ്ഘാടനം ചെയ്തു. ടി.സുകുമാരി, ഡി.ഫിലേന്ദ്രൻ, ടി.എ സുധാകരക്കുറുപ്പ്, പഞ്ചായത്ത് പ്രസിഡൻ്റ് വിജയമ്മ ഫിലേന്ദ്രൻ എന്നിവർ സംസാരിച്ചു.