എസ്.ഡി.പി.ഐ പ്രതിഷേധം
Sunday 22 June 2025 12:45 AM IST
മാന്നാർ : ഇസ്രായേലിന്റെ യുദ്ധക്കൊതിക്കെതിരെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ മാന്നാർ പഞ്ചായത്ത് കമ്മിറ്റി പരുമലക്കടവിൽ പ്രതിഷേധം സംഘടിപ്പിച്ചു. മാനവികതക്കെതിരായതും മനുഷ്യ സമാധാനത്തിനു വിഘാതം സൃഷ്ടിക്കുന്നതുമായ യുദ്ധം നമുക്ക് വേണ്ട എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. എസ്.ഡി.പി.ഐ ഭാരവാഹികളായ അനീസ് നാഥൻപറമ്പിൽ, സഫർ മാന്നാർ, ഷഫീക് വി.എം, ശിഹാബ്, ഫിറോസ്, ഷമീർ, നിയാസ്, കുഞ്ഞുമോൻ, നിസാം, ഷാനവാസ്, നിസാം ചക്കുളത്ത് എന്നിവർ നേതൃത്വം നൽകി.