സംരക്ഷണ ഭിത്തി നിർമ്മിക്കണം
Sunday 22 June 2025 12:45 AM IST
ആലപ്പുഴ: രാജീവ് ജെട്ടിയിലെ തൊടിന്റെ വടക്കേ കരയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് സി.പി.ഐ ജില്ലാ കോടതി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നെഹ്‌റു ട്രോഫി നടക്കുന്ന ഫിനിഷിംഗ് പോയിന്റിന് സമീപമുള്ള പ്രദേശമാണിത്.
നൂറ് കണക്കിന് ടൂറീസ്റ്റുകൾ ഉൾപ്പെടെ സഞ്ചരിക്കുന്ന തിരക്കുള്ള റോഡിൽ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്. ഒരാൾ മരിക്കുകയും ചെയ്തിരുന്നു. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഷിജീർ പറഞ്ഞു.