പി.എൻ.പണിക്കർ അനുസ്മരണം
Sunday 22 June 2025 12:46 AM IST
കുട്ടനാട് : ചെറുകര ആർ.എൻ മെമ്മോറിയൽ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ നടന്ന വായനദിനാചരണവും പി. എൻ പണിക്കർ അനുസ്മരണവും കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എൻ എം.എൽ പ്രസിഡന്റ് എം. പി ദിനീഷ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ചെറുകര രണ്ടാം നമ്പർ ശാഖ പ്രസിഡൻ്റ് വി ശിവദാസ് സന്ദേശം നൽകി. വാർഡ് മെമ്പ പ്രിയലക്ഷമി ശശിധരൻ, നിർവാഹകസമിതി അംഗം ശ്രീജ മധുസൂദനൻ, ലൈബ്രേറിയൻ പി. എൻ സൺയാറ്റ്, ജി. യശോധരൻ, കെ. പി അനുരാഗ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ എം മഹേഷ് സ്വാഗതവും ബിന്ധ്യാ അഭിലാഷ് നന്ദിയും പറഞ്ഞു.