വായന വാരാചരണം
Sunday 22 June 2025 12:47 AM IST
ചേർത്തല:ഗവ.ടൗൺ എൽ. പി.സ്‌കൂളിന്റെയും ചേർത്തല സംസ്‌കാരയുടെയും ആഭിമുഖ്യത്തിൽ നടത്തിയ വായനാവാരാചരണം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ദിനൂപ് വേണു അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് കഥ,കാവ്യ ഗാനമഞ്ജരി ബോധവത്കരണ ക്ലാസ് നടന്നു.പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ്,ഗീത തുറവൂർ,ബേബി തോമസ്,കെ.കെ.ജഗദീശൻ,ജോസ് ആറുകാട്ടി, തണ്ണീർമുക്കം ഷാജി,പ്രദീപ് കൊട്ടാരം,സുലോചന,ലിജിയ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ഹെഡ്മിസ്‌ട്രസ് ഡോ.ഷീല സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.