അയ്യൻകാളി സ്മൃതിദിനാചരണം

Saturday 21 June 2025 9:50 PM IST

മാവേലിക്കര: മഹാത്മ അയ്യങ്കാളിയുടെ ചരമവാർഷിക ദിനാചരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ നൈനാൻ സി.കുറ്റിശേരിൽ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ കെ.ഗോപൻ, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു, ഡി.സി.സി ജനറൽ സെക്രട്ടറി ലളിത രവീന്ദ്രനാഥ്, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി, സജീവ് പ്രായിക്കര, ഉമാദേവി, മനസ് രാജൻ, ശാന്തി അജയൻ, ജസ്റ്റിൻസൺ പാട്രിക്, ചിത്രാമ്മാൾ, രാജു പുളിന്തറ, ലൈല ഇബ്രാഹിം, അനിത മോഹൻ, പ്രിയങ്ക മനു, ജയശ്രീ അനിൽ, ജിജിമാത്യു, ശങ്കർ ഉണ്ണികൃഷ്ണൻ, ബോബൻ ഹാരോക്ക്, വിജയൻപിളള എന്നിവർ സംസാരിച്ചു.