ഹരിതയോഗ മഹോത്സവം

Sunday 22 June 2025 1:00 AM IST

തിരുവനന്തപുരം: യോഗദിനത്തിൽ അനന്തപുരം ഫൗണ്ടേഷനും മൊറാർജീ ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യോഗയും ഇന്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷനും ചേർന്ന് പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ ഹരിതയോഗ മഹോത്സവം നടത്തി. യോഗാചാര്യൻ അനീഷ് നേതൃത്വം നൽകി.

ലഫ്റ്റനന്റ് കേണൽ അജിത് നീലകണ്ഠൻ യോഗാപ്രഭാഷണം നടത്തി. അനന്തപുരം ഫൗണ്ടേഷന്റെ പ്രതിനിധിയായി ഡോ.രഞ്ജിത് ഹരി,ഇന്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷനിലെ ഡോ.കമലാസനൻ പിള്ള,കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ഗിരി ശങ്കരൻതമ്പി,വൈസ് പ്രിൻസിപ്പൽ അമിത് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് യോഗ സംഗമപരിപാടിയും നടത്തി.