യോഗ ദിനാചരണം
Sunday 22 June 2025 2:01 AM IST
തിരുവനന്തപുരം: യോഗ ദിനാചരണത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂന്തുറ മദീന ഓഡിറ്റോറിയത്തിൽ യോഗ പരിശീലനവും കമ്മ്യൂണി വെൽനസ് പ്രോഗ്രാമും തൈക്കാട് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി രക്തംദാനം ചെയ്‌ത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചെയർമാന്റെ ചുമതല വഹിക്കുന്ന മനു അരുമാനൂർ,സംസ്ഥാന കോ ഓർഡിനേറ്റർമാരായ എ.എസ്.ഉണ്ണിക്കൃഷ്ണൻ,രാജാജിനഗർ മഹേഷ്,ബ്ലഡ് ബാങ്കിലെ ഡോ.റസ്‌ന,കൗൺസിലർ എം.ക്രിസ്‌തുദാസ് എന്നിവർ നേതൃത്വം നൽകി. രാജേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു യോഗ ക്ലാസ്.