വിദ്യാർത്ഥികളെ അനുമോദിച്ചു
Sunday 22 June 2025 1:03 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ജി.ആർ.അനിൽ. കേശവദാസപുരം പെൻഷൻ ഭവനിൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് സംഘടിപ്പിച്ച 10,12 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് നാഷണൽ ട്രെയ്നറായ ബ്രഹ്മനായകം മഹാദേവന്റെ ലൈഫ് സ്കിൽ ട്രെയ്നിംഗും ക്ലാസും സംഘടിപ്പിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേശവദാസപുരം വാർഡ് കൗൺസിലർ അംശു വാമദേവൻ,വൈബ്കോസ് പ്രസിഡന്റ് സി.എസ്.രതീഷ്,വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.