ഭിന്നശേഷിവിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
Sunday 22 June 2025 1:04 AM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു.സാമൂഹ്യനീതിവകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ഏർപ്പെടുത്തിയ പുരസ്കാരംഎസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കാണ് നൽകുന്നത്. www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രൊഫിഷ്യൻസി അവാർഡ് 2025 എന്ന ലിങ്കിൽ പ്രവേശിച്ച് ഗൂഗിൾഫോം വഴി അപേക്ഷിക്കാം.യു.ഡി.ഐ.ഡി കാർഡ് / ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ജൂലായ് 10ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക് 0471-2347768, 9497281896.