സെക്രട്ടേറിയറ്റ് ധർണ
Sunday 22 June 2025 1:05 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞതോടെ വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലേക്ക് പോകുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. പ്രിൻസിപ്പൽ നിയമനം ഹയർസെക്കൻഡറി അദ്ധ്യാപകർക്ക് നിഷേധിക്കുന്നതിനെതിരെ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് കെ.വെങ്കിടമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ.എം.ജോർജ്, സെറ്റോ ചെയർമാൻ ചവറ ജയകുമാർ,കെ.പി.സി.സി സെക്രട്ടറി ഡോ.ജി.വി.ഹരി,എഫ്.എച്ച്.എസ്.ടി.എ ചെയർമാൻ ആർ.അരുൺകുമാർ,സംസ്ഥാന ട്രഷറർ എം.റിയാസ്,നേതാക്കളായ ഡോ.എസ്.എൻ.മഹേഷ്
ബാബു.കെ.പി.അനിൽകുമാർ,എം.വി.അഭിലാഷ്,ടി.എസ്.ഡാനിഷ്,എൻ.സദാശിവൻ,സി.എൻ.വിൻസൻ, ബിനോയ് സഖറിയ തുടങ്ങിയവർ സംസാരിച്ചു.