അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

Sunday 22 June 2025 1:26 AM IST

ഇടുക്കി:അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എൻ എച്ച് എം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസും പാറേമാവ് ജില്ല ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ ഉദ്ഘാടനം ചെയ്തു. ലോക ഐക്യത്തിനും ഏകാരോഗ്യത്തിനും യോഗ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.ജില്ലാ ആശുപത്രി യോഗ ഇൻസ്ട്രക്ടർ ദീപു യോഗ ക്ലാസും പരിശീലനവും നൽകി .മനസ്സിനും ശരീരത്തിനും ഉണർവേകാൻ യോഗ ദിനചര്യയാക്കാം എന്ന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രകാശനം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ, യോഗ ഇൻസ്ട്രക്ടർ ദീപുവിന് നൽകി നിർവഹിച്ചു. മെഡിറ്റേഷൻ ചെയ്യുന്നതിനായി സജ്ജീകരിച്ച മെഡിറ്റേഷൻ സർക്കിൾ, ആരോഗ്യകരമായ ജീവിതശൈലിയെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി സജ്ജീകരിച്ച വെ ൽ നസ് കോർ ണർ ഹെ ൽത്ത് ചെക്കപ്പ് എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.