ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിച്ചു; പുറത്തറിയിച്ചാല്‍ കൊല്ലുമെന്നും ഭീഷണി

Saturday 21 June 2025 11:05 PM IST

തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിന്‍കര പുതിയതെരു കിണറവിള പുരയിടം വീട്ടില്‍ ബിനോയ് (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2022 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. മൂടാടി മുത്തായം ബീച്ചില്‍ മത്സ്യബന്ധനത്തിന് വന്ന പ്രതി ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന ഷെഡ്ഡിലേക്ക് എടുത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.