സർവകലാശാല ബിരുദദാന ചടങ്ങ്
Monday 23 June 2025 12:06 AM IST
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങ് 26ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടക്കും. കേരള ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ ദാനം നിർവഹിക്കും. പ്രൊ ചാൻസലർ കൂടിയായ കൃഷി മന്ത്രി പി. പ്രസാദ്, മന്ത്രി അഡ്വ:രാജൻ,വൈസ് ചാൻസലർ ഡോ:ബി. അശോക് എന്നിവർ പങ്കെടുക്കും. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ ഡയറക്ടർ പ്രൊഫ. ഡോ. കടമ്പോട്ട് സിദ്ദിഖ്, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പോൾ തോമസ് എന്നിവർക്ക് 'ഹൊണോറിസ് കോസ' നൽകി ആദരിക്കും. 1039 വിദ്യാർത്ഥികളിൽ 70 ഡോക്ടറേറ്റ്, 222 ബിരുദാനന്തര ബിരുദം, 565 ബിരുദം 65 ഡിപ്ലോമ എന്നിവ സമ്മാനിക്കും.