ചായക്കടയുടെ ചില്ല് തകർത്തതായി പരാതി

Sunday 22 June 2025 1:07 AM IST

പാലോട്: നന്ദിയോട് മാർക്കറ്റ് ഗേറ്റിനോടു ചേർന്ന് ആലംപാറ സ്വദേശി രജനി നടത്തിയിരുന്ന ചായക്കടയുടെ ചില്ല് അലമാരകൾ സാമൂഹ്യവിരുദ്ധർ രാത്രി 10.45ഓടെ എറിഞ്ഞുതകർത്തതായി പാലോട് പൊലീസിൽ പരാതി നൽകി. സമീപത്ത് കട നടത്തുന്ന ആൾ ഒരാളെക്കുറിച്ച് സംശയം പറഞ്ഞതിൻപ്രകാരമാണ് അന്വേഷണം നടത്തുന്നത്. രാത്രിയായാൽ ചന്തയുടെ പരിസരത്തം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്. അടിയന്തരമായി പൊലീസിന്റെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.