ഓഡിറ്റോറിയം ഉദ്ഘാടനം
Sunday 22 June 2025 12:08 AM IST
പട്ടിക്കാട്: ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയികളായവരെയും ചടങ്ങിൽ ആദരിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. കെ.വി. സജു, രമ്യ രാജേഷ്, സാവിത്രി സദാനന്ദൻ, കെ.വി. അനിത, സുബൈദ അബൂബക്കർ, ഇ.ടി. ജലജൻ, ആനി ജോയ്, വി.വി. സുധ, സി. സിജ ജോബ്, സരിത സാബു, കെ.ആർ. അശ്വതി, ജിബി ജോൺ, എം.ആർ. ചന്ദ്രശേഖരൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.