പ്രിയംവദ കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി

Sunday 22 June 2025 1:11 AM IST

വെള്ളറട: പ​ന​ച്ച​മൂ​ട് ​പ​ഞ്ചാ​കു​ഴി​ ​മാ​വു​വി​ള​വീ​ട്ടി​ൽ​ ​പ്രി​യം​വ​ദ​യെ​ ​(48​)​ ​കൊ​ന്ന് ​കു​ഴി​ച്ചു​മൂ​ടി​യ​ ​സം​ഭ​വ​ത്തി​ൽ പ്രതിയുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. പ്രതി വിനോദ് പനച്ചമൂട്ടിലെ ആഭരണക്കടയിൽ വിറ്റ പ്രിയംവദയുടെ മാലയുടെ ലോക്കറ്റും കൊലപാതകത്തിനുശേഷം കുഴിവെട്ടാൻ ഉപയോഗിച്ച മൺവെട്ടിയും പൊലീസ് ഇന്നലെ കണ്ടെത്തി.

തെളിവെടുപ്പിനായി ആറുദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം കസ്റ്റഡി കാലാവധി തീരുന്ന തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.