എക്‌സൈസ് അക്കാദമിയിൽ യോഗ ദിനം

Sunday 22 June 2025 12:12 AM IST

തൃശൂർ: എക്‌സൈസ് അക്കാഡമിയിൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു. യോഗദിനാചരണം വാർഡ് കൗൺസിലർ അഡ്വ. സാറാമ്മ റോബ്‌സൺ ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ (ട്രെയിനിംഗ്) വൈശാഖ് വി. പിള്ള അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് അക്കാഡമി ഡയറക്ടർ വി. റോബർട്ട് സന്ദേശം നൽകി. ജോയിന്റ് ഡയറക്ടർ ഒ. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.പി ഉണ്ണിക്കൃഷ്ണൻ, അനു ബാബു തുടങ്ങിയവർ സംസാരിച്ചു. യോഗ പരിശീലന പരിപാടിയിൽ 180 വനിതകളടക്കമുള്ള എക്‌സൈസ് ഇൻസ്‌പെക്ടർ, സിവിൽ എക്‌സൈസ് ഓഫീസർ ട്രെയിനികൾ എന്നിവർ പങ്കെടുത്തു. പരിശീലന പരിപാടി തൃശൂർ ഡിവിഷനിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ കെ.കെ സതി നേതൃത്വം നൽകി.