ആർ.എൻ.രവിക്ക് പ്രായം വെറും നമ്പർ! യോഗയ്ക്ക് ശേഷം 51 പുഷ്അപ്പുകൾ
Sunday 22 June 2025 12:52 AM IST
മധുര: യോഗദിനമായ ഇന്നലെ യോഗാസനങ്ങളൊക്കെ ചെയ്ത ശേഷം തമിഴ്നാട് ഗവർണർ ആർ.എൻ.രവി തുടർച്ചയായി 51 പുഷ്അപ്പുകൾ അനായാസമായി പൂർത്തിയാക്കിയപ്പോൾ കാണികൾക്ക് അത്ഭുതം. മധുരയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന യോഗ ദിനപരിപാടിയിലായിരുന്നു 73 കാരനായ ഗവർണർ എല്ലാവരേയും ഞെട്ടിച്ചത്.
70 വയസ്സിനു മുകളിലുള്ളയാളാണോ അതോ 30 വയസ്സ് പ്രായമുള്ള ആളാണോ എന്ന് ജനക്കൂട്ടത്തിൽ പിറുപിറുപ്പ് ഉയർന്നു. 'പ്രായം ഒരു സംഖ്യ മാത്രമാണെ'ന്ന് തെളിയിക്കുയാരുന്നു പഴയ ഐ.പി.എസുകാരൻ.