നൈജീരിയയിൽ ബോംബാക്രമണം
Sunday 22 June 2025 7:32 AM IST
അബുജ : വടക്കു കിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ മത്സ്യ മാർക്കറ്റിൽ ചാവേർ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ശരീരത്തിൽ സ്‌ഫോടക വസ്തു ഘടിപ്പിച്ച സ്ത്രീ മാർക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് നുഴഞ്ഞു കയറി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. കഴിഞ്ഞ 16 വർഷമായി തീവ്രവാദ ഗ്രൂപ്പായ ബൊക്കൊ ഹറാമിന്റെ ആക്രമണങ്ങൾ തുടരുന്ന ഇടമാണ് ബോർണോ.