ട്രംപിന് നോബൽ നൽകണം: പാകിസ്ഥാൻ
Sunday 22 June 2025 7:32 AM IST
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 2026ലെ സമാധാന നോബൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി പാകിസ്ഥാൻ. ഔദ്യോഗികമായി ശുപാർശ ചെയ്യുമെന്നും പാകിസ്ഥാൻ അറിയിച്ചു. അതേസമയം, തനിക്ക് നോബൽ തരില്ലെന്നും നേരത്തെ തന്നെ തനിക്ക് നോബൽ ലഭിക്കേണ്ടതായിരുന്നെന്നും ട്രംപ് പ്രതികരിച്ചു.