ഖമനേയിയുടെ ഉപദേഷ്ടാവ് കൊല്ലപ്പെട്ടില്ലെന്ന് ഇറാൻ
Sunday 22 June 2025 7:32 AM IST
ടെഹ്‌റാൻ : ഇറാനെതിരെ ആക്രമണം തുടങ്ങിയ ആദ്യ ദിനം തന്നെ വധിക്കപ്പെട്ടെന്ന് ഇസ്രയേൽ അവകാശപ്പെട്ട മുതിർന്ന നേതാവ് അലി ഷംഖാനി ജീവനോടെയുണ്ടെന്ന് റിപ്പോർട്ട്. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ മുതിർന്ന ഉപദേഷ്ടാവായ ഷംഖാനിക്ക് ജൂൺ 13നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റെന്നും ആശുപത്രിയിൽ സുഖംപ്രാപിക്കുകയാണെന്നും ഇറാൻ മാദ്ധ്യമങ്ങൾ അവകാശപ്പെട്ടു. മുൻ പ്രതിരോധ മന്ത്രി കൂടിയാണ് ഷംഖാനി.