പത്ത് ഗ്രാമ്പൂ മതി, കൊഴിച്ചിൽ അകന്ന് മുടി തഴച്ചുവളരും; ഒരാഴ്‌ചകൊണ്ട് ഫലം കിട്ടും

Sunday 22 June 2025 1:57 PM IST

മഴക്കാലമായതോടെ മിക്കവരും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. മുടി നന്നായി ഉണങ്ങാത്തത് മുടി വിണ്ടുകീറുന്നതിനും പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു. നനവോടെ മുടി കെട്ടിവയ്ക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. പലവിധ രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളിലൊന്ന് മുടികൊഴിച്ചിലാണ്. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ഫലപ്രദമായ പരിഹാരമാണ് ഗ്രാമ്പൂ.

ഗ്രാമ്പൂവിൽ ധാരാളമായുള്ള ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും മുടി വളരുന്നതിന് സഹായിക്കുന്നു. ഗ്രാമ്പൂവിലെ ആന്റിഇൻഫ്ളമേറ്ററി ഏജന്റുകൾ താരനിൽ നിന്ന് സംരക്ഷണം നൽകുന്നു. ഗ്രാമ്പൂ എണ്ണയിൽ കാണപ്പെടുന്ന യൂജെനോൾ മുടിയുടെ വളർച്ച വേഗത്തിലാക്കും. ഗ്രാമ്പൂവിന്റെ ഗുണങ്ങൾ ഫലപ്രദമാക്കാൻ ഒരു മിശ്രിതം തയ്യാറാക്കാം.

ആദ്യം ഒരു ചീനച്ചട്ടിയിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേയ്ക്ക് 10 ഗ്രാമ്പൂവിട്ട് നന്നായി തിളപ്പിക്കണം. കുറച്ച് കറിവേപ്പില കൂടി ചേർത്ത് നന്നായി തിളപ്പിക്കണം. ഇനി തീ അണച്ച് ചീനച്ചട്ടി മാറ്റിവയ്ക്കാം. തണുത്തുകഴിയുമ്പോൾ വെള്ളം മുടിയിലേയ്ക്ക് സ്‌പ്രേ ചെയ്ത് നന്നായി മസാജ് ചെയ്തുകൊടുക്കണം. ഈ വെള്ളം ഒരാഴ്‌ചവരെ ഫ്രിഡ്‌ജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. മുടിയിൽ പുരട്ടാനുള്ള എണ്ണ കാച്ചുമ്പോൾ ഗ്രാമ്പൂ ചേർക്കാം.