ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷണം, 25 ലിറ്റർ കടത്തിയ ജീവനക്കാരൻ പിടിയിൽ

Sunday 22 June 2025 4:55 PM IST

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽ കുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് ഇയാൾ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്.

മേയിൽ ക്ഷേത്രത്തിൽ നിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണദണ്ഡ് കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ മോഷണവും പുറത്തുവരുന്നത്. അതിനിടെ മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നതായും ആരോപണം ഉയരുന്നുണ്ട്.