ദി റിയൽ കേരളാ സ്റ്റോറി ട്രെയിലർ
Monday 23 June 2025 6:00 AM IST
യുവത്വത്തിനിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി നവാഗതനായ ജെ.കെ നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ദി റിയൽ കേരളാ സ്റ്റോറി' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയയ്തു. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ , പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ, പ്രസാദ്, ഫാൽഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാർ മുംബൈ, സജേഷ് നമ്പ്യാർ, ദേവി നായർ, ജീന പിള്ള, ഗൗരി വി. നമ്പ്യാർ, റോവൻ സാം എന്നിവരോടൊപ്പം ഹിന്ദി, മറാത്തി ഭാഷകളിലെ അഭിനേതാക്കളും അണിനിരക്കുന്നു. ഷാജി ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ രഞ്ജൻ എബ്രഹാം, ബി.ജി എം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: എബ്രഹാം ലിങ്കൺ.
മൊണാർക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നി
മ്മാണം. ജൂൺ 27ന് റിലീസ് ചെയ്യും. പി.ആർ.ഒ: എബ്രഹാം ലിങ്കൺ, പി.ശിവപ്രസാദ് .