കാട്ടിലെ പോരാട്ടവും നിഗൂഢതയും മീശ , ടീസർ
കതിർ, ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ജിയോ ബേബി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ ടീസർ പുറത്തിറങ്ങി.‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻകതിരിന്രെ ആദ്യ മലയാള ചിത്രം കൂടിയാണ്. വികൃതിക്കുശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ തീവ്രമായ സാഹചര്യങ്ങളിലൂടെ സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ പറയുന്നു. ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു , ഹസ്ലി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം സുരേഷ് രാജനും, എഡിറ്റിംഗ് മനോജ് കണ്ണോത്തുമാണ്. സംഗീത സംവിധാനം സൂരജ് എസ് കുറുപ്പ്. ഓഡിയോ റൈറ്റ്സ് സരിഗമ. കലാസംവിധാനം മകേഷ് മോഹനൻ, സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യ , യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ ആണ് നിർമ്മാണം.
മാർക്കറ്റിംഗും കമ്യൂണിക്കേഷനും ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).