പൊലീസ് വേഷത്തിൽ വിജയ് , ജനനായകൻ ടീസർ
വിജയ് യുടെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ജനനായകൻ ടീസർ പുറത്തിറങ്ങി. അഭിനയ ജീവിതത്തിലെ അവസാന ചിത്രത്തിൽ വിജയ് എത്തുന്നത് പൊലീസ് വേഷത്തിൽ.വിജയ് യുടെ പിറന്നാൾ ദിനത്തിൽ എത്തിയ വീഡിയോയ്ക്ക് ഫസ്റ്റ് റോർ എന്നാണ് ടാഗ്. പൊലീസ് കഥാപാത്രത്തിൽ സൂപ്പർ സ്റ്റൈലിൽ അതി ഗംഭീര സ്വാഗോടെ ദളപതി വിജയ് എത്തിയ ടീസർ തരംഗം തീർക്കുന്നു. "ഒരു യഥാർത്ഥ നേതാവ് ഉദിക്കുന്നത് അധികാരത്തിനു വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ്" എന്ന വാചകത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത് ടീസറിൽ അനിരുദ്ധ് രവിചന്ദറിന്റെ ജ്വലിക്കുന്ന സംഗീതം പ്രത്യേക ശ്രദ്ധ നേടുന്നു എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.ജനുവരി 9ന് ചിത്രം തിയേറ്ററുകളിൽ എത്തും. . ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, , പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.