പാട്ടായ കഥ ജൂലായ് 4ന്
Monday 23 June 2025 6:19 AM IST
പാലക്കാടെ കൊടുമ്പ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന പാട്ടായ കഥ എന്ന ചിത്രം ജൂലായ് 4ന് തിയേറ്രറിൽ എത്തും.
ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെർമാരും അഭിനേതാക്കളായി എത്തുന്നുണ്ട്.
മൂൺലൈറ്റ് ക്രിയേഷൻസ് &അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി. ജോൺ ആണ് നിർമ്മിക്കുന്നത്.
ഛായാഗ്രഹണം മിഥുൻ ബാലകൃഷ്ണനും വിജേഷ് വാസുദേലും ചേർന്ന് നിർവഹിക്കുന്നു.എഡിറ്റിംഗ് സ്റ്റീഫൻ ഗ്രാൻഡ്.
ഗാന രചന എ ജി എസ്,അരവിന്ദരാജ് പി ആർ, വടിവേൽ ചിത്ത രംഗൻ.പി. ആർ .ഒ എം .കെ ഷെജിൻ.