അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂരിൽ
Monday 23 June 2025 12:08 AM IST
കൊട്ടിയൂർ: തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂരിൽ ദർശനത്തിനെത്തി. മണിത്തറയിൽ ദർശനം നടത്തി തിരുവൻചിറയിൽ പ്രദക്ഷിണം പൂർത്തിയാക്കിയ ലക്ഷ്മിഭായി തമ്പുരാട്ടിക്ക് ദേവസ്വം അധികൃതർ പ്രത്യേക പ്രസാദ കിറ്റ് നൽകി. തുടർന്ന് ദേവസ്വം ചെയർമാന്റെ കൈയാലയിലെത്തി തിട്ടയിൽ നാരായണൻ നായരുമായി സംസാരിച്ച ശേഷമാണ് തമ്പുരാട്ടി മടങ്ങിയത്.