കൗൺസിലർമാർ പറയുന്നു...
മാസ്റ്റർ അവന്യു റോഡ്, അവന്യു റോഡ് എന്നിവിടങ്ങളിൽ 45 ലക്ഷം രൂപ ചെലവഴിച്ച് കൽവർട്ട് നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കി.
ശക്തൻ ബസ് സ്റ്റാൻഡ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ.
ഡിവിഷനിലെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കി.
സൂര്യ സിൽക്ക് ബൈലൈൻ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ 30 ലക്ഷം രൂപ ചെലവഴിച്ചു.
വെളിയന്നൂർ ആശാരിക്കുന്നിലെ മാലിന്യ പ്രശ്നം പരിഹരിച്ചു.
മാലിന്യമുക്തമാക്കി പുന്തോട്ടം ഒരുക്കി.
അരിസ്റ്റോട്ടിൽ റോഡ് ഒന്നര കോടി ചെലവഴിച്ചുള്ള പ്രവർത്തനം അവസാനഘട്ടത്തിൽ.
-സിന്ധു ആന്റോ ചാക്കോള,
പള്ളിക്കുളം ഡിവിഷൻ
കൗൺസിലർ
95 ശതമാനം വീടുകളിലും 24 മണിക്കൂറും കുടിവെള്ളം കിട്ടുന്ന പ്രവൃത്തികൾ പൂർത്തിയാക്കി. ബാക്കി വീടുകളലേക്കും പൈപ്പിട്ട് കുടിവെള്ളം ലഭ്യമാക്കും. മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. ഡിവിഷനിലെ എല്ലാ റോഡുകളും ടാറിംഗ് നടത്തി. കുടിവെള്ള പൈപ്പിടാൻ പൊളിച്ച റോഡും അറ്റകുറ്റപ്പണി നടത്തി. മഴയ്ക്ക് മുൻപേ കാനകളെല്ലാം ശുചീകരിച്ചതിനാൽ വെള്ളക്കെട്ട് എവിടെയുമില്ല. ഡിവിഷനിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 10 ഹൈമാസ്റ്റ് ലൈറ്റുകളാണ് ഡിവിഷനിൽ സ്ഥാപിച്ചിരിക്കുന്നത്.
-വർഗീസ് കണ്ടംകുളത്തി, അഞ്ചേരി ഡിവിഷൻ
കൗൺസിലേഴ്സ് കോളത്തിലേക്ക്
ഡിവിഷനിലെ ഭൂരിഭാഗം റോഡുകളുടെയും കാനകളുടെയും നവീകരണം പൂർത്തിയാക്കി. അമൃത് പദ്ധതി പ്രകാരം 120 വീടുകളിൽ പുതിയ പൈപ്പ് സ്ഥാപിച്ച് സൗജന്യ കുടിവെള്ള കണക്ഷൻ നൽകി. പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലെെറ്റ് സ്ഥാപിച്ചു. പാട്ടുരയ്ക്കൽ ഓവർബ്രിഡ്ജിന് അടിവശത്തുള്ള തകർന്നു കിടന്നിരുന്ന പ്രധാന റോഡ് ടൈൽ വിരിച്ചു. പെരിങ്ങാവ് കണ്ണപ്പൻ ചാലിന്റെ തകർന്ന സംരക്ഷണ ഭിത്തി പുനർ നിർമ്മിച്ചു. വാരിയം ലൈൻ സ്ലാബ് റോഡ് നവീകരണത്തിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
-എൻ.വി.രാധിക, പാട്ടുരായ്ക്കൽ ഡിവിഷൻ