എൻഡോവ്മെന്റ് വിതരണം

Sunday 22 June 2025 10:09 PM IST

ചാവക്കാട്: നഗരസഭ മുൻ ചെയർമാൻ കെ.പി.വത്സലന്റെ സ്മരണാർത്ഥം നഗരസഭ ഏർപ്പെടുത്തിയ കെ.പി.വത്സലൻ സ്മാരക എൻഡോവ്‌മെന്റ് വിതരണം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവഹിച്ചു. എൻ.കെ.അക്ബർ എം.എൽ.എ മുഖ്യാതിഥിയായി. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷാഹിന സലീം, അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ. എ.വി.മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ പുത്തൻകടപ്പുറം ജി.ആർ.എഫ് ടി.എച്ച്.എസ്, ചാവക്കാട് എം.ആർ.ആർ.എം.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും ആദരിച്ചു.