പ്രതികാര നടപടികൾ അവസാനിപ്പിക്കണം

Sunday 22 June 2025 10:10 PM IST

തൃശൂർ: തദ്ദേശ സ്വയംഭരണ വകുപ്പിലെ ബി.ഡി.ഒ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ പെൻ നമ്പർ മാറ്റി താത്കാലിക ജീവനക്കാരുടെ ഗണത്തിൽപ്പെടുത്തും വിധം ധനകാര്യ വകുപ്പ് കാണിക്കുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ. ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ. സി.ബി.അജിത്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി ഇ.കെ.സുധീർ, ട്രഷറർ സി.എം.അനീഷ്, സെക്രട്ടേറിയറ്റ് അംഗം ജനീഷ്, കെ.പി.ഗിരീഷ്, വി.എസ്.സുബിത, കെ.വി.സുനിത, കെ.വി.സനൽകുമാർ, പി.ആർ.അനൂപ്, പി.എസ്.അനിത, വി.പി.പ്രകാശ്, ശരത് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.