സ്പോർട്സ് മെഡിസിൻ ക്ലിനിക്
Sunday 22 June 2025 10:11 PM IST
അന്നമനട: രണ്ടാം സ്‌പോർട്‌സ് മെഡിസിൻ ക്ലിനിക് അന്നമനടയിൽ പ്രവർത്തനം തുടങ്ങുന്നു . പുതിയ ക്ലിനിക്ക്. ഗവ. ആയുർവേദ ആശുപത്രിയിലാണ് തുടങ്ങുക. ' സ്‌പോർട്‌സ് മെഡിസിൻ ക്ലിനിക്ക് 28ന് രാവിലെ 10ന് പ്രവർത്തനമാരംഭിക്കും. ആഴ്ചയിൽ ഒരു ദിവസം, ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ ക്ലിനിക് പ്രവർത്തിക്കും. പരിശീലനത്തിനിടയിലോ മത്സരങ്ങളിലോ പരിക്ക് പറ്റിയ കായികതാരങ്ങൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. പഞ്ചായത്ത് പരിധിയിലേയും പുറത്തേയും നിന്നുള്ളവർക്ക് ഈ സൗകര്യം ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് പറഞ്ഞു. നിലവിൽ കായിക പരിശീലനത്തിനായി ഒരു സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയം നിർമ്മാണവും പുരോഗമിക്കുന്നു. സ്‌പോർട്‌സ് അക്കാഡമിയുള്ള പഞ്ചായത്താണ് അന്നമനട.