ബോധവത്കരണ സെമിനാർ

Sunday 22 June 2025 10:12 PM IST

ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി വ്യാപാരികൾക്കായി പ്രത്യേക നിയമ ബോധവത്കരണ സെമിനാർ നടത്തി. ചാവക്കാട് വ്യാപാര ഭവനിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ജോജി തോമസ് അദ്ധ്യക്ഷനായി. തൊഴിൽനികുതി, ഷോപ്പ് ലൈസൻസ് തുടങ്ങി വ്യാപാരികൾക്കുള്ള വിവിധ നിയമങ്ങളെ കുറിച്ചുള്ള സെമിനാറിന് അഡ്വ. സുജിത് അയിനിപ്പുള്ളി നേതൃത്വം നൽകി. മർച്ചന്റ്സ് അസോ. ട്രഷറർ കെ.കെ.സേതുമാധവൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എൻ.സുധീർ നന്ദിയും പറഞ്ഞു.