കുടുംബശ്രീ വാർഷികാഘോഷം
Sunday 22 June 2025 10:14 PM IST
പാവറട്ടി: മുല്ലശ്ശേരി കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷവും പൊതുസഭയും ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൻ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ലോകത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഡ്വക്കറ്റ് പത്മലക്ഷ്മി ജയമോഹൻ, ജനപ്രതിനിധികളായ ബെന്നി ആന്റണി, ബിന്ദു സത്യൻ, കെ.പി.ആലി, സി.ഡി.എസ് ചെയർപേഴ്‌സൺ രജനി സജീവൻ, സജിത ജയശങ്കർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി റെജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് ജില്ലാതല അരങ്ങ് വിജയികളെ ആദരിച്ചു. നാനൂറിലധികം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ വർണ്ണാഭമായി.