മലയാള െഎക്യവേദി സംവാദം
Sunday 22 June 2025 10:16 PM IST
തൃശൂർ: മാതൃഭാഷയും വൈജ്ഞാനിക സമൂഹ നിർമ്മിതിയും എന്ന വിഷയത്തിൽ തൃശൂർ മലയാള ഐക്യവേദിയും പബ്ലിക് ലൈബ്രറിയും സംഘടിപ്പിച്ച സംവാദം ഡോ. പി.വി.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയിലൂടെയാണ് വൈജ്ഞാനിക സമൂഹം വികസികേണ്ടതെന്നും സമൂഹത്തിൽ സംവാദം വളരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭാഷ നഷ്ടപ്പെട്ട സമൂഹങ്ങൾ സാമ്പത്തികമായി അധഃപതിക്കുന്ന അവസ്ഥയാണ് കാണുന്നതെന്ന് ഡോ. സി.ആദർശ് അഭിപ്രായപ്പെട്ടു. കൺവീനറായ ഡോ. സെബാസ്റ്റിയൻ ജോസഫ് അദ്ധ്യക്ഷനായി. മലയാള ഐക്യവേദി സെക്രട്ടറി എം.ആർ.രാജേഷ്, ഡോ. സി.വി.സുധീർ, ഡോ. പി.ആർ.രാമചന്ദ്രൻ, മിഷേൽ മരിയ, ഡോ. എസ്.ഗിരീഷ്‌കുമാർ, ഡേവിസ് കണ്ണമ്പുഴ, മലയാള ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.വിദ്യ എന്നിവർ സംസാരിച്ചു.