അന്താരാഷ്ട്ര യോ​ഗാദിനം

Sunday 22 June 2025 10:18 PM IST

ചെറുതുരുത്തി: യോഗാ ദിനാചരണത്തിന്റെ ഭാഗമായി പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിൽ യോഗസംഗമം 2025 വിപുലമായി സംഘടിപ്പിച്ചു. സ്വസ്ഥവൃത്ത യോഗാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. പൊതുജനങ്ങൾക്കായും കോളേജ് സ്റ്റാഫംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്കും പ്രത്യേകം യോഗാ സെഷനുകൾ സംഘടിപ്പിച്ചു. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എ.വി.സ്മിത സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ജിജി മാത്യൂ, പി.ജി ഡീൻ ഡോ. പി.രതീഷ് പി എന്നിവർ നേതൃത്വം നൽകി. വിനീഷ്, ലിബ എന്നിവരുടെ നേതൃത്വത്തിൽ കോമൺ യോഗാ പ്രോട്ടോകോൾ സെഷൻ നടന്നു. ഡോ. ജി.അങ്കുഷ് നന്ദി പറഞ്ഞു.