പ്രബന്ധ സമ്മേളനം
Monday 23 June 2025 2:18 AM IST
ചേർത്തല: ഭാരതീയ വിചാര കേന്ദ്രം ചേർത്തല സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യോഗാചാര്യൻ വേണു ഭാരതീയം പ്രഭാഷണവും യോഗ ഡമോൺസ്ടേഷനും നടത്തി.'പ്ളാസ്റ്റിക്കും പരിസ്ഥിതിയും' എന്ന വിഷയത്ത കുറിച്ച് കുഫോസ്,കൊച്ചി മുൻ ഡീൻ ഡോ.കെ.വി. ജയചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്ക് ഉൽപന്നങ്ങൾ ഒഴിവാക്കുക,പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കുക, വലിച്ചെറിയാതിരിക്കുക,പുനരുപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ചെയ്താൽ പ്ളാസ്റ്റിക്ക് മൂലമുള്ള മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാവർക്കിംഗ് പ്രസിഡന്റ് ഡോ.വി.ജഗന്നാഥ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോപാല ഷേണായി,പി.ജയകുമാർ എന്നിവർ സംസാരിച്ചു.