കെ.ദാസ്ചരമ വാർഷികം
Monday 23 June 2025 1:32 AM IST
മുഹമ്മ: പുന്നപ്ര വയലാർ സമരസേനാനിയും മുഹമ്മ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ സ്ഥാപക നേതാവും കാൽനൂറ്റാണ്ട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ദാസിന്റെ പത്തൊൻപതാം ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ജെ. ജയലാൽ അധ്യക്ഷനായി. ജി.വേണുഗോപാൽ, പി.രഘുനാഥ്, സി.കെ.സുരേന്ദ്രൻ, ടി. ഷാജി, കെ.സലിമോൻ, സ്വപ്നഷാബു, ദിനാചരണ കമ്മിറ്റി സെക്രട്ടറി കെ.ഡി. അനിൽകുമാർ എന്നിവർ സംസാരിച്ചു.