പെൻഷൻ: പുനർ ചിന്തനം ആവശ്യം

Monday 23 June 2025 1:32 AM IST

ആലപ്പുഴ: കേവലം രണ്ടര വർഷം മാത്രം ജോലി ചെയ്യുന്നവർ ആജീവനാനന്തം പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് നീതീകരിക്കാനാവില്ലെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിയൻ ദർശന വേദി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഡ്വ.ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. മിനി ജോസ്,ഡോ. ദിലീപ് രാജേന്ദ്രൻ,ജോസ് കൂരോപ്പട,ഷീല ജഗധരൻ,ജയ്‌സൺ മാത്യു,ഡി.ഡി. സുനിൽകുമാർ,ഹക്കീം മുഹമ്മദ് രാജാ,ശ്യാമള സുകുമാരൻ എന്നിവർ സംസാരിച്ചു