ആട്ടോ ഫ്രണ്ട്സ് കുട്ടായ്മവാർഷികം

Monday 23 June 2025 12:32 AM IST

ചേർത്തല:എസ്.എൽ പുരം ആട്ടോ ഫ്രണ്ട്സ് കുട്ടായ്മയുടെ 3 ാം മത് വാർഷിക പൊതുയോഗവും പഠനോപകരണങ്ങളുടെ വിതരണവും നടത്തി. എസ്.എൽ.പുരം സീഡ് ഹാളിൽ നടന്ന യോഗം പി.വി. ആനന്ദൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബൈജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.ഖജാൻജി ലാൽ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബൈജു (രക്ഷാധികാരി),കാർത്തികേയൻ(പ്രസിഡന്റ്),രാകേഷ് (വൈസ് പ്രസിഡന്റ്),രതിഷ് (സെക്രട്ടറി),ആർ.ബൈജു (ജോയിന്റ് സെക്രട്ടറി),കെ.ലാൽ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.