ബി.ജെ.പി ഉപരോധം
Monday 23 June 2025 1:35 AM IST
അമ്പലപ്പുഴ:പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന ഓബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സജിത സതീശനെ ഉപരോധിച്ചു .മണ്ഡലം പ്രസിഡന്റ് ആർ.കണ്ണൻ,എൽ.പി. ജയചന്ദ്രൻ,മണ്ഡലം ജനറൽ സെക്രട്ടറി എസ്.സുമേഷ്,മണ്ഡലം വൈസ് പ്രസിഡന്റ് ജി.രമേശൻ, മണ്ഡലം സെക്രട്ടറിമാരായ പി.മനേഷ്,രശ്മി പുഷ്ക്കരൻ,അശ്വതി. കെ.അജയൻ, പുന്നപ്ര വടക്ക് ഈസ്റ്റ് ഏരിയ പ്രസിഡന്റ് എസ്.അജയകുമാർ,ജനറൽ സെക്രട്ടറി ഡാനി രാജ്,വെസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി രജിത് രാമചന്ദ്രൻ, വർഗീസ് ജോർജ്ജ്, അനന്തു ആർ.കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.