പി.എൻ.പണിക്കർ അനുസ്മരണം
Monday 23 June 2025 1:35 AM IST
ചേർത്തല:നെടുമ്പ്രക്കാട് ശില്പി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണ സമ്മേളനവും കൃഷി വിജ്ഞാന ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.എം.പ്രമോദ് അനുസ്മരണ പ്രഭാഷണം നടത്തി. കൃഷി ഓഫീസർ ഷൂജാഖാൻ കൃഷിവിജ്ഞാന ക്ലാസെടുത്തു.മികച്ച ജൈവ കർഷകൻ വി.എസ്.ബൈജു കരുവ കൃഷിരീതികൾ വിശദീകരിച്ചു.സമ്മിശ്ര കർഷകൻ ഫ്രാൻസിസ് ആര്യാടൻവാതുക്കൽ അനുഭവങ്ങൾ പങ്കുവച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശങ്കുചേർത്തല അദ്ധ്യക്ഷനായി.ഡി. സൽജി, എ.അജി,പി.എസ് രാധാകൃഷ്ണൻ,എൻ.പുരുഷോത്തമൻ,ബി.ദിലീപ് എന്നിവർ സംസാരിച്ചു.