മെക്കാനിക്ക് നിയമനം
Monday 23 June 2025 1:35 AM IST
ആലപ്പുഴ:മത്സ്യഫെഡ് ഒ.ബി.എം സർവ്വീസ് സെന്ററുകളിൽ നൈപുണ്യമുള്ള മെക്കാനിക്കുകളിൽ നിന്ന് അപേക്ഷക്ഷണിച്ചു. വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ 30ന് വൈകുന്നേരം 4 മണിക്ക് മുമ്പ് തപാലിലോ / നേരിട്ടോ മാനേജർ,മത്സ്യഫെഡ് ജില്ലാ ഓഫീസ് വളഞ്ഞവഴി ബീച്ച്, അമ്പലപ്പുഴ,ആലപ്പുഴ - 688005 എന്ന വിലാസത്തിൽ ലഭിക്കണം.യോഗ്യത: ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്, ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം) അല്ലെങ്കിൽ ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് 10വർഷത്തെ പ്രവർത്തിപരിചയം.