ഡിജിറ്റൽ വായന അനിവാര്യം

Monday 23 June 2025 1:35 AM IST

അമ്പലപ്പുഴ : കെ.പി.സി.സി.വിചാർ വിഭാഗ് ജില്ലയിൽ നടത്തുന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സഞ്ജീവ് അമ്പലപ്പാട് നിർവ്വഹിച്ചു. വിജ്ഞാന വികസനത്തിനും വായന ശീലം വളർത്തുന്നതിനും ഡിജിറ്റൽ വായന അത്യന്താപേക്ഷിതമാണന്നും പി.എൻ.പണിക്കരുടെ സേവനം അവിസ്മരണീയമാണന്നും അദ്ദേഹം അഭപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. പ്രൊഫ.വി.എസ്.പരമേശ്വരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. എം.മുഹമ്മദ് കോയ, ജയനാഥൻ, രാജു താന്നിക്കൽ,നൈനാൻ ജോൺ,​ സലീം ചീരാമത്ത്, ജെ.ബന്നി, ആന്റണി സേവിയർ,തുളസീധരൻ എന്നിവർ സംസാരിച്ചു.